തിരുവനന്തപുരം: കുമാരപുരം തോപ്പിൽ ലെയിൻ അസോസിയേഷനിൽ താമസിച്ചിരുന്ന നാലാഞ്ചിറ പാറോട്ടുകോണം തിലക് നഗറിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ മകൻ സുബൈർ (68) നിര്യാതനായി. റിട്ട.അഡീഷനൽ സെക്രട്ടറി, ഗവ.സെക്രട്ടേറിയറ്റ് തിരുവനന്തപുരം, മുൻ വൈദ്യുതി ബോർഡ് സെക്രട്ടറി, മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പ്യാരി (റിട്ട.ഹൗസിങ് ബോർഡ്). മക്കൾ: ഡോ.റോഷ്ന, സുബിൻ (സൗദി അറേബ്യ). മരുമക്കൾ: ഡോ. ബ്രിജേഷ്, നെഹുമ.