തിരുവനന്തപുരം: കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻ മേധാവിയും ദീർഘകാലം അച്യുതമേനോൻ ഫൗണ്ടേഷന് സെക്രട്ടറിയുമായിരുന്ന പ്രഫ. കെ. രാമൻപിള്ള (94) നിര്യാതനായി. ബംഗളൂരുവിലുള്ള മകളുടെ വസതിയിലായിരുന്നു അന്ത്യം.വള്ളികുന്നം ഇലിപ്പക്കുളം ഗവണ്മെന്റ് ഹൈസ്കൂളില്‍ (ഇപ്പോള്‍ കാമ്പിശ്ശേരി കരുണാകരന് സ്മാരക ഹൈസ്കൂള്‍) അധ്യാപകനായിരുന്ന രാമന്‍പിള്ള അവധിയെടുത്ത് കൊല്ലം എസ്.എന്‍ കോളജില്‍ ചേര്‍ന്ന് എം.എ പൊളിറ്റിക്സ് ബിരുദം ഒന്നാം റാങ്കോടെ നേടുകയായിരുന്നു. പിന്നീട് ഡോക്ടറേറ്റ് എടുത്ത് കേരള സര്‍വകലാശാലയില്‍ പ്രഫസറായി ചേര്‍ന്നു. കൊല്ലം ഓച്ചിറ സ്വദേശിയായ രാമന്‍പിള്ള ദീര്‍ഘകാലം തിരുവനന്തപുരത്ത് താമസിച്ചിരുന്നു. സംസ്കാരം ബംഗളൂരുവിൽ നടന്നു. കേരള സർവകലാശാല അക്കാദമിക് സ്റ്റാഫ് കോളജ് മുൻ ഡയറക്ടർ, സോഷ്യൽ സയൻസ് ഫാക്കൽറ്റി ഡീൻ, എം.ജി സര്‍വകലാശാല സ്കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ റിലേഷന്‍സ് വിസിറ്റിങ് പ്രഫസര്‍, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ കേരള ചെയർമാൻ, പ്രയാര്‍ ഹൈസ്കൂള്‍ മാനേജര്‍ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സുഭദ്രാപിള്ള. പ്രശസ്ത സിനിമ സംവിധായകൻ പരേതനായ രാജേഷ് പിള്ള, രേഖാപിള്ള (മുതിർന്ന പത്രപ്രവർത്തക, ബംഗളൂരു) എന്നിവര്‍ മക്കള്‍.