തിരുവനന്തപുരം: പ്രമുഖ ക്വിസ് മാസ്റ്ററും മാർ ഇവാനിയോസ് കോളജ് ഇംഗ്ലീഷ് വകുപ്പ് മുൻ മേധാവിയുമായ ഉള്ളൂർ നീരാഴി ലെയിൻ കനിവിൽ പ്രഫസർ ഡോ. എബ്രഹാം ജോസഫ് (60) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് ഭവനത്തിലെയും 10.30ന് പാളയം സമാധാനരാജ്ഞി ബസിലിക്കയിലെയും ശുശ്രൂഷകൾക്കുശേഷം നാലാഞ്ചിറ സെമിത്തേരിയിൽ. ചെങ്ങന്നൂർ വൈദ്യൻ വീട്ടിൽ കുടുംബാംഗമാണ്. ചിൽഡ്രൻസ് എൻസൈക്ലോപീഡിയ ഡയറക്ടറായിരുന്ന പരേതനായ എബ്രഹാം ജോസഫിന്റെയും മാർ തെലോഫിലോസ് ട്രെയിനിങ് കോളജ് റിട്ട. പ്രിൻസിപ്പൽ സൂസൻ ജോസഫിന്റെയും മകനാണ്. 2018ലാണ് മാർ ഇവാനിയോസ് കോളജിൽനിന്ന് വിരമിച്ചത്. എഴുത്തുകാരൻകൂടിയായിരുന്ന അദ്ദേഹം ‘ദി ലൈറ്റ് ഇയേഴ്സ്’ എന്ന ഗ്രന്ഥപരമ്പരയും ‘യുവർ ടൈം സ്റ്റാർട്ട്സ് നൗ’ എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്. മലങ്കര കത്തോലിക്ക സഭയുടെ മീഡിയ കമീഷൻ ജോയന്റ് സെക്രട്ടറിയായും വിദ്യാഭ്യാസ കമീഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക നിഷ ആച്ചി തോമസ് (റാന്നി മേത്രയിൽ കുടുംബാംഗം). മക്കൾ: ഡോ. ഇന്ദു സൂസൻ എബ്രഹാം (ഗൈനക്കോളജി വിഭാഗം, ഇടുക്കി ഗവ. മെഡിക്കൽ കോളജ്), താര സൂസൻ എബ്രഹാം, മേഘ മേരി എബ്രഹാം (വിദ്യാർഥികൾ). മരുമകൻ: ഡോ. ബിജോയ് വി. ഏലിയാസ് (കാർഡിയോളജി വിഭാഗം ഡി.എം. വിദ്യാർഥി, കോട്ടയം ഗവ: മെഡിക്കൽ കോളജ്). സഹോദരൻ: മാത്യു ജോസഫ് (ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഹൈദരബാദ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ). സഹോദരി: സുജാത ജോൺ.