കല്ലൂപ്പാറ: കടമാൻകുളം പകലോമറ്റം കുന്നുംപുറത്ത് കാക്കനാട്ടിൽ റിട്ട. അധ്യാപകൻ പരേതനായ കെ.എ. കുര്യന്റെ ഭാര്യ അന്നമ്മ (തങ്കമ്മ -101) നിര്യാതയായി. കല്ലൂപ്പാറ അമ്പാട്ടുകുന്നേൽ പറപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ഏലിയാമ്മ കുര്യൻ (റിട്ട. അധ്യാപിക), എബ്രഹാം കാക്കനാട്ട് (റിട്ട. ഫിസിയോതെറപ്പിസ്റ്റ്, പുഷ്പഗിരി, റിട്ട.ജെ.ഡബ്ല്യു.ഒ.എ.എഫ്), മേരിക്കുട്ടി ശൗരി (റിട്ട.നഴ്സ്, ജർമനി), ജോസ് കാക്കനാട്ട് (റിട്ട. ലേ സെക്രട്ടറി), സിസിലി ചാക്കോ, ജയിംസ് കാക്കനാട്ട് (റിട്ട. മുനിസിപ്പൽ റവന്യൂ ഓഫിസർ, കേരള കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ്), ഷൈലാ ജോർജ് ഫിലിപ്, പരേതനായ രാജു കാക്കനാട്ട്. മരുമക്കൾ: അമയന്നൂർ ഒ.പി. ഉണ്ണൂട്ടി (റിട്ട. തഹസിൽദാർ), കറ്റാനം കുറ്റിയിൽ ആനിയമ്മ എബ്രഹാം (റിട്ട. നഴ്സ്, ജർമനി), വൈക്കം പനത്തറ ഒ. ശൗരി (റിട്ട. കെ.എസ്.ഇ.ബി അസി.എക്സിക്യൂട്ടിവ് എൻജിനീയർ), തുരുത്തി വലിയപറമ്പിൽ ലില്ലിക്കുട്ടി ജോസഫ് (റിട്ട.ഡെപ്യൂട്ടി മാനേജർ, ചങ്ങനാശ്ശേരി കോഓപറേറ്റിവ് ബാങ്ക്), മാടപ്പള്ളി പുന്നമണ്ണിൽ തടത്തിൽ ചാക്കോ പി. ജോൺ, കോതനല്ലൂർ വാധ്യാനത്ത് ലിസമ്മ കാക്കനാട്ട് (റിട്ട. നഴ്സ്, ജർമനി), മാവേലിക്കര മേടയിൽ പണിക്കരുവീട്ടിൽ റോസമ്മ ജോർജ് (റിട്ട. അധ്യാപിക, സെന്റ് ആൻസ് എച്ച്.എസ്, ചെങ്ങന്നൂർ), നിരണം വിഴലിൽ ജോർജ് വി. ഫിലിപ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കടമാൻകുളം തിരുഹൃദയ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.