ആനിക്കാട്: കിഴക്കടമ്പ് കൈനിക്കര ഇല്ലത്ത് കെ.കെ. നാരായണൻ ഇളയത് (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ -81) നിര്യാതനായി. ഭാര്യ: ഒലിയപ്പുറം കാരിക്കോട് ഇല്ലം കുടുംബാംഗം ജ്യോതിഷ്മതി അന്തർജനം (റിട്ട. ഹൈസ്കൂൾ അധ്യാപിക). മകൻ: ഡോ. കെ.എൻ. ഹരികൃഷ്ണശർമ (ശ്രീശങ്കര കോളജ്, കാലടി). മരുമകൾ: ഡോ.എൻ. രമ്യ (ആയുർവേദ മെഡിക്കൽ ഓഫിസർ, ശാന്തൻപാറ). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.