കുണ്ടൂപറമ്പ: പറമ്പത്ത് റോഡിൽ സ്വാതിയിൽ മേലഞ്ഞേയി അപ്പുകുട്ടി നായർ (84) നിര്യാതനായി. റിട്ട. സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് ഉദ്യോഗസ്ഥനാണ്. കോട്ടുക്കുളങ്ങര അയ്യപ്പക്ഷേത്രം, ബിലാത്തിക്കുളം വേട്ടക്കൊരുമകൻ ക്ഷേത്രം കമ്മിറ്റികളിൽ അംഗവും അരുണോദയം റസിഡന്റ്സ് അസോസിയേഷന്റെ ആദ്യ പ്രസിഡന്റുമാണ്. ഭാര്യ: പാറാടത്ത് സതി അമ്മ. സഹോദരൻ: പരേതനായ മേലഞ്ഞേയി കൃഷ്ണൻ കുട്ടി നായർ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.