ചെറുതുരുത്തി: ദേശമംഗലം ഒലിച്ചിക്ക് സമീപം താമസിക്കുന്ന ഒടുങ്ങാട്ട് വീട്ടിൽ രാമചന്ദ്രൻ നമ്പ്യാരെ (75) വീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെറുതുരുത്തി പൊലീസും ഷൊർണൂർ അഗ്നിരക്ഷസേനയും മൃതദേഹം കിണറ്റിൽ നിന്ന് എടുത്ത് മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം തിങ്കളാഴ്ച പുതുശ്ശേരി ശാന്തിതീരം ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: സുജാത. മകൻ: രാഹുൽ.