ചെറുതുരുത്തി: കമ്പിവേലി പണിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ദേശമംഗലം തലശ്ശേരി സ്വദേശി കിഴക്കേ മുക്ക് രവീന്ദ്രൻ (ആശാൻ കുട്ടി -51) ആണ് ഞായറാഴ്ച ഉച്ചയോടെ വടക്കാഞ്ചേരിയിലെ പണിസ്ഥലത്ത് കുഴഞ്ഞുവീണത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: ലത. മക്കൾ: രാഹുൽ, രുദ്ര.