വടകര: അഴിയൂരിലെ പ്രമുഖ കോൺഗ്രസ് നേതാവും ചോമ്പാല സി.എസ്.ഐ സഭാംഗവും സി.എസ്.ഐ ക്രിസ്ത്യൻ മുള്ളർ വിമൻസ് കോളജ് ലെയ്സൺ ഓഫിസറുമായ കുഞ്ഞിപ്പുരയിൽ വിനോദ് വിൻസെന്റ് (67) നിര്യാതനായി. സി.എസ്.ഐ മലബാർ മഹായിടവക ഡയോസിഷൻ കൗൺസിൽ അംഗം, മലബാർ ക്രിസ്ത്യൻ കോളജ് ഗവേണിങ് ബോഡി അംഗം, സി.എസ്.ഐ മലബാർ ഡയോസിസ് കോർപറേറ്റ് സ്കൂൾസ് എജുക്കേഷൻ ബോർഡ് മെംബർ, അഴിയൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പരേതരായ കുഞ്ഞിപ്പുരയിൽ വിൻസെന്റ്, ശാന്തി ദമ്പതികളുടെ മകനാണ്. ഭാര്യ: മേരിക്കുട്ടി (റിട്ട. അധ്യാപിക ജി.വി.എച്ച്.എച്ച്.എസ് മടപ്പള്ളി). മക്കൾ: ഇന്ദു സൂസൻ വിനോദ്, ഫെബിൻ സി. വിൻസെൻറ്. മരുമകൻ: ജയ്സൻ വിൽസൻ (ഐ.എൻ.എസ് ഡൽഹി). സഹോദരങ്ങൾ: സുനിൽകുമാർ വിൻസെന്റ്, അനിൽകുമാർ വിൻസെൻറ്, മെറിൽ മനോജ് വിൻസെൻറ്, ബിന്ദു സുനില വിൻസെന്റ്, ജസ്വന്ത് മേഴ്സൺ വിൻസെന്റ്.