കക്കോടി: സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗവും ദീർഘകാലം കോതാടത്തുതാഴം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന ചെറുക്കാടത്ത് സുബ്രഹ്മണ്യൻ (65) നിര്യാതനായി.ചേതന കലാ-സാംസ്കാരിക വേദി സ്ഥാപകാംഗവും കക്കോടി ഗ്രാമീണ വായനശാല മുൻ പ്രവർത്തകസമിതി അംഗവും ദേശാഭിമാനി മുൻ ഏജന്റുമായിരുന്നു. ഭാര്യ: ബിഷീന ഞേറങ്ങൽ. മക്കൾ: അമൃത, അനൂപ്. മരുമകൻ: നൗഫൽ. സഹോദരങ്ങൾ: ചന്ദ്രൻ, ശിവദാസൻ, കൃഷ്ണദാസൻ, വിശ്വനാഥൻ, സതീദേവി, ശാന്തകുമാരി, രാധ, ഹേമലത, പരേതരായ ലീല, രാജൻ, രമാദേവി. സഞ്ചയനം ചൊവ്വാഴ്ച.