ഓമശ്ശേരി: കാലിഫോർണിയ ഐ.ടി കമ്പനിയിൽ പ്രിന്ററസ്റ്റ് കണ്ടന്റ് ക്വാളിറ്റി അഡ്മിൻ ആയി ജോലി ചെയ്തിരുന്ന വെളിമണ്ണ കളത്തിൽ സി.കെ. ഉണ്ണിമോയി മാസ്റ്ററുടെ മകൻ ഷാജി ഇല്യാസ് (41) ഹൃദയാഘാതംമൂലം അമേരിക്കയിൽ നിര്യാതനായി. ഷാജി ഇല്യാസും കുടുംബവും വർഷങ്ങളായി അമേരിക്കയിലാണ്. മയ്യിത്ത് കാലിഫോർണിയയിലെ ആശുപത്രിയിലാണ്. നടപടി ക്രമങ്ങൾക്കുശേഷം കുടുംബത്തിന് കൈമാറും. മാതാവ്: റുഖിയ ടീച്ചർ. ഭാര്യ: ഷൈനി. മക്കൾ: അഷിമ, ആൽഫിൻ. സഹോദരങ്ങൾ: ഷീജ കളത്തിൽ (അധ്യാപിക, ജി.വി.എച്ച്.എസ്.എസ് അരിമ്പ്ര), ഷീബ മുംതാസ് (ജില്ല സാമൂഹിക നീതി ഓഫിസർ, കാസർക്കോട്).