പെരുമ്പാവൂര്‍: കെട്ടിടത്തിന് മുകളിൽനിന്ന് കാൽ വഴുതിവീണ് പ്ലംബിങ് തൊഴിലാളി മരിച്ചു. അല്ലപ്ര തോട്ടപ്പാടന്‍പടി കരവട്ട് വീട്ടിൽ പരേതനായ ബാലകൃഷ്ണന്പിള്ളയുടെ മകന് അനില്‍കുമാറാണ് (54) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 1.30നായിരുന്നു സംഭവം. ഇരിങ്ങോളില്‍ പണി നടക്കുന്ന വീടിന്റെ പ്ലംബിങ് ജോലിക്കിടെയാണ് മുകളിൽനിന്ന് കാല് വഴുതിവീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: പ്രേമജ. മകന്: വിഷ്ണു.