നെടുങ്കണ്ടം: രാമക്കല്‍മേട് കട്ടേക്കാനം വെമ്പള്ളി പരേതനായ അച്ചന്‍കുഞ്ഞിന്റെ മകന് വെല്‍ഡിങ് തൊഴിലാളിയായ അനൂപ് (22) വൈദ്യുതാഘാതമേറ്റ് മരിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. അയല്‍വാസിയുടെ വീട്ടില്‍ വളര്ത്തുനായ്ക്കുള്ള കൂട് നിര്‍മിക്കുന്നതിനിടെ വെല്‍ഡിങ് യന്ത്രത്തില്‍നിന്ന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം തിങ്കളാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കമ്പംമെട്ട് പൊലീസ് കേസെടുത്തു. മാതാവ് ശോഭന.