കോട്ടപ്പടി: എടപ്പാട്ട് പരേതനായ വർഗീസ് വൈദ്യരുടെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. ചെറുകുന്നം പിഷാരത്തുമാലിൽ കുടുംബാംഗമാണ്. മക്കൾ: മേരി, അന്നം (റിട്ട. അധ്യാപിക), മത്തായി (റിട്ട. തദ്ദേശ സ്വയം ഭരണ വകുപ്പ്), എൽദോസ് (റിട്ട. എം.ഇ.എച്ച്.എസ്.എസ്, കോട്ടപ്പടി), ജേക്കബ് (അധ്യാപകൻ, എച്ച്.എസ്.എസ്, കുത്തന്നൂർ പാലക്കാട്). മരുമക്കൾ: കെ.കെ. പൈലി (റിട്ട. അധ്യാപകൻ), ലാലി, ആനി, ബിജി (മദർ തെരേസ യു.പി.എസ്, വടക്കഞ്ചേരി), പരേതനായ തോമസ് (റിട്ട. അധ്യാപകൻ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദ പള്ളി സെമിത്തേരിയിൽ.