വടക്കാഞ്ചേരി: പാർളിക്കാട് റെയിൽവേ ഗേറ്റിന് സമീപം യുവാവിനെ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോൺക്രീറ്റ് സ്ലാബ് നിർമാണ തൊഴിലാളി പാർളിക്കാട് കിഴക്കേകര സുരേന്ദ്രന്റെ മകൻ സുജീഷിന്റെ (30) മൃതദേഹമാണ് കണ്ടെത്തിയത്. വടക്കാഞ്ചേരി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. അവിവാഹിതനാണ്. മാതാവ്: അജിത. സഹോദരൻ: ശ്രീജേഷ്.