ചെറുതുരുത്തി: വസ്ത്ര വ്യാപാരി കടയിൽ കുഴഞ്ഞുവീണ് മരിച്ചു. പൈങ്കുളം അയ്യപ്പനെഴുത്തച്ഛൻപടിക്ക് സമീപം നിവിൻ മൾട്ടി സ്റ്റോർ എന്ന വസ്ത്ര കട നടത്തുന്ന പൈങ്കുളം കുന്നത്ത് വീട്ടിൽ രാമചന്ദ്രനാണ് (അനിയൻ നായർ -64) തിങ്കളാഴ്ച രാവിലെ ഒമ്പതിന് കടയിൽ കുഴഞ്ഞുവീണ് മരിച്ചത്. പരേതനായ നാരായണൻ നായരുടെ മകനാണ്. ഭാര്യ: ഗീത. മക്കൾ: രാഗീഷ്, രാഹുൽ, അനുരാഗ്. മരുമക്കൾ: ദീപിക, സെബീന, ശില്പ. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ഷൊർണ്ണൂർ ശാന്തിതീരത്ത്.