കോഴിക്കോട്: തലക്കുളത്തൂർ ഇയ്യക്കുന്നത്ത് നാരായണൻ (റിട്ട. പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസർ -76) നിര്യാതനായി. കോഴിക്കോട് താലൂക്ക് വികസന സമിതി അംഗവും കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ കോഴിക്കോട് കൗൺസിൽ അംഗവും കെ.പി.ഇ.ഒ മുൻ ജില്ല പ്രസിഡന്റുമാണ്. ഭാര്യ: നളിനി (റിട്ട. പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട്). മക്കൾ: നിധീഷ് (മലയാള മനോരമ, മലപ്പുറം), നിഷ (അസി. എൻജിനീയർ, എൽ.എസ്.ജി.ഡി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്). മരുമക്കൾ: ബൈജു (എക്സൈസ് വകുപ്പ്), രമ്യ (എച്ച്.എസ്.എ, ഇരുമ്പുഴി ഹൈസ്കൂൾ, മലപ്പുറം). സഞ്ചയനം ബുധനാഴ്ച.