എരവന്നൂർ: റിട്ട. എ.എസ്.ഐ കൊടോളി ബാലകൃഷ്ണൻ നായർ (69) നിര്യാതനായി. പെൻഷനേഴ്സ് യൂനിയൻ മുൻ ബ്ലോക്ക് കമ്മിറ്റി അംഗം, അയ്യാർവട്ടം ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡന്റ്, എരവന്നൂർ എ.യു.പി.എസ് പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് എന്നീനിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: കോമളം. മക്കൾ: രതീഷ് (ഖത്തർ), പ്രാണേഷ് (ടി.സി.എസ് എറണാകുളം). മരുമക്കൾ: ദീപ്തി രതീഷ്, ദിവ്യ പ്രാണേഷ്. സഹോദരങ്ങൾ: വേണുഗോപാലൻ നായർ (റിട്ട. അധ്യാപകൻ, എരവന്നൂർ എ.യു.പി സ്കൂൾ), വിജയകുമാർ, ബാബുരാജ്, അംബുജാക്ഷി. മാതാപിതാക്കൾ: പരേതരായ രാഘവൻ നായർ (റിട്ട. എസ്.ഐ), കല്യാണി അമ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ.