വളാഞ്ചേരി: വലിയകുന്നിലെ കാട്ടുമാടം മന മാന്യൻ നമ്പൂതിരിപ്പാട് (77) നിര്യാതനായി. കാട്ടുമാടം മനയിലെ കാരണവരും വളാഞ്ചേരി ഹൈസ്കൂൾ റിട്ട. അധ്യാപകനുമാണ്. വടകര ലോകനാർകാവ്, വടക്കൻ ഗുരുവായൂർ എന്നറിയപ്പെടുന്ന കടലായിൽ ശ്രീകൃഷ്ണക്ഷേത്രം, പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രം തുടങ്ങി 150ഓളം ക്ഷേത്രങ്ങളിലെ തന്ത്രിയാണ്. ഭാര്യ: സാവിത്രി (റിട്ട. അധ്യാപിക, വളാഞ്ചേരി ഹൈസ്കൂൾ).മക്കൾ: ശ്രീജിത്ത് (സയന്റിസ്റ്റ്, ഐ.എസ്.ആർ.ഒ അഹമ്മദാബാദ്), ശ്രീഹരി (സോഫ്റ്റ്വെയർ എൻജിനീയർ, കൊച്ചി), ശ്രീദേവി (യു.എസ്.എ). മരുമക്കൾ: രോഹിണി (അഹമ്മദാബാദ്), മധു (യു.എസ്.എ).സഹോദരങ്ങൾ: പാർവതി അന്തർജനം (കപ്ലിങ്ങാട്ട് മന), സാവിത്രി അന്തർജനം (മുല്ലമംഗലം മന), ശാന്ത അന്തർജനം (പരുത്തിപ്ര മന), സരസ്വതി അന്തർജനം (തൈക്കാട്ട് മന), പരേതയായ ശ്രീദേവി അന്തർജനം (തടുക്കശ്ശേരി മന).