തച്ചപ്പുഴ: വിമുക്തഭടൻ നെയ്യാട്ടുശ്ശേരി കിഴക്കയിൽ കെ.പി. ജോസഫ് (കുഞ്ഞപ്പൻ -84) നിര്യാതനായി. ഭാര്യ: മണിമല തീമ്പലങ്ങാട്ട് കുടുംബാംഗം മറിയാമ്മ. മക്കൾ: ഷാജിമോൻ(ബിസിനസ്), ഷിബു (ഗ്ലോബൽ കൺവെയർ സർവിസ്), അലക്സ് (ഹോം ഗ്രോൺ ബയോടെക്, വിഴിക്കത്തോട്). മരുമക്കൾ: ജിബി (പുറയാറ്റ്, പമ്പാവാലി), പരേതയായ ബീന (വെറ്റക്കൊടിമാക്കൽ, ചെങ്ങളം), ടെസി മണ്ണിപ്പറമ്പിൽ ചേനപ്പാടി (എ.കെ.ജെ.എം സ്കൂൾ, കാഞ്ഞിരപ്പള്ളി). സംസ്കാരം ചൊവ്വാഴ്ച 10ന് നെയ്യാട്ടുശ്ശേരി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.