പന്തളം: ചിത്രകാരൻ മുളമ്പുഴ വടക്കേക്കുന്നംപള്ളിൽ സുരേഷ് കുമാർ (57) നിര്യാതനായി. പന്തളം നഗരസഭയുടെ ലോഗോ ഉൾപ്പെടെ നൂറുകണക്കിന് എണ്ണച്ഛായാ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ഭാര്യ: ശോഭന സുരേഷ്. മകൾ: സ്വാൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.