ആമ്പല്ലൂര്‍: കല്ലൂര്‍ മുട്ടിത്തടിയില്‍ ബൈക്ക് മറിഞ്ഞ് ബസിനടിയിലേക്ക് വീണ വിദ്യാര്‍ഥി മരിച്ചു. വട്ടക്കൊട്ടായി മിച്ചനാട്ട് ഷാജുവിന്റെ മകന് നിസ്റ്റലാണ് (14) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന യുവാവിന് നിസ്സാര പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചക്കായിരുന്നു അപകടം. മുട്ടിത്തടി വളവില്‍ മുന്നില്‍ പോയിരുന്ന തടി ലോറിയില്‍ തട്ടിയ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബൈക്കിന്റെ പിറകിലിരുന്ന നിസ്റ്റല്‍ എതിരെ വന്ന ബസിന്റെ അടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. വരന്തരപ്പിള്ളി അസംപ്ഷൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: സിമി. സഹോദരി: നിയ.