പെരുമ്പാവൂർ: ചിത്രകലാ അധ്യാപകൻ കൂവപ്പടി പാപ്പൻപടി കടത്തുങ്കൽ വീട്ടിൽ കെ.എം. ജേക്കബ് (72) നിര്യാതനായി. ചിത്രാലയ ഫൈൻ ആർട്സ് അക്കാദമി സ്ഥാപകനും പ്രിൻസിപ്പലുമായിരുന്നു. 1977ലാണ് പെരുമ്പാവൂരിൽ ഫൈൻ ആർട്സ് കോളജ് എന്ന പേരിൽ ഇദ്ദേഹം സ്ഥാപനം ആരംഭിച്ചത്. പെൻസിൽ ഡ്രോയിങ്, പെയിന്റിങ്, മോഡലിങ്, വാദ്യോപകരണങ്ങൾ തുടങ്ങിയവയിൽ പരിശീലനം നൽകുന്ന ആദ്യസ്ഥാപനമായിരുന്നു ഇത്. ഇവിടെ പരിശീലനം നടത്തിയവരിൽ പലരും ചിത്രകല അധ്യാപകരും ആർട്ടിസ്റ്റുകളുമാണ്. ഭാര്യ: വല്ലം മേനാച്ചേരി കുടുംബാംഗം ബേബി. മക്കൾ: ബിജോയ് (കാനഡ), ബിജി, ജെബി (യു.കെ). മരുമക്കൾ: ഷെറിൻ, ജിബിൻ ജോയ്, ആന്റണി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് ഐമുറി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.