മൂവാറ്റുപുഴ: വാഴക്കുളം നെടുങ്കല്ലേൽ പരേതനായ തോമസിന്റെ ഭാര്യ മർത്തക്കുട്ടി (89) നിര്യാതയായി. വാഴക്കുളം വെട്ടുകല്ലുംപുറം (ചൊള്ളാമഠം) കുടുംബാംഗമാണ്. മക്കൾ: ജോർജ് തോമസ് (കാർമൽ സ്കൂൾ, വാഴക്കുളം), മേഴ്സി ജോസ്, ഫാ.ജയ്സൺ നെടുങ്കല്ലേൽ എസ്.ഡി.ബി (കൊൽക്കത്ത), ജോൺസൺ തോമസ് (റിട്ട.ബി.എസ്.എൻ.എൽ), ലിൻസി ജോയി. മരുമക്കൾ: ടെസി ജോർജ് പുല്ലറക്കൽ കോതമംഗലം, ജോസ് പീച്ചാട്ടുകുടി കോതമംഗലം, മോളി ജോൺസൺ കാവുംപുരക്കൽ കരിങ്കുന്നം, ജോയി പയ്യപ്പിള്ളിൽ, അങ്കമാലി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.