ചാലിയം: പ്രമുഖ കോൺട്രാക്ടറും മലബാർ സ്റ്റീൽ കൺസ്ട്രക്ഷൻ കമ്പനി ഡയറക്ടറുമായിരുന്ന പുന്നംകുളങ്ങര മുഹമ്മദ് കോയ ഹാജി (മോൻ ഹാജി-92) നിര്യാതനായി. ഭാര്യ: പരേതയായ മേലേവീട്ടിൽ ബീഫാത്തിമ. മക്കൾ: അബ്ദുൽ റഹീം, അബ്ദുൽ ഗഫൂർ, സൈനബ, ജമീല, സഫിയ. മരുമക്കൾ: അബൂബക്കർ (എൻ.വി. ബിച്ചുട്ടി ഹാജി, കടലുണ്ടി) മുഹമ്മദ് (ചെറുവണ്ണൂർ), ഇമ്പിച്ചിക്കോയ (കോവൂർ), ജമീല, സുബൈദ.