ഉടുമ്പന്നൂർ: ആറുപതിറ്റാണ്ടോളമായി ഉടുമ്പന്നൂരിൽ ഡെന്റൽ മെക്കാനിക്കായി പ്രവർത്തിച്ചുവന്ന ഉടുമ്പന്നൂർ തോലാനിക്കുന്നേൽ ജേക്കബ് (ഡെന്റിസ്റ്റ് കുഞ്ഞപ്പൻ ചേട്ടൻ -85 ) നിര്യാതനായി. ദന്താശുപത്രികൾ സജീവമല്ലാത്ത കാലത്ത് തൊടുപുഴയുടെ കിഴക്കൻ മേഖലയിലുള്ളവർ ദന്ത ചികിത്സക്ക് പ്രധാനമായും ജേക്കബിനെയായിരുന്നു ആശ്രയിച്ചിരുന്നത്. ഇടുക്കി റൈഫിൾ ക്ലബിന്റെ രൂപവത്കരണകാലം മുതൽ വിവിധ ചുമതലകൾ വഹിച്ചിരുന്നു. ഭാര്യ: ഇഞ്ചക്കുഴി കുടുംബാംഗം പരേതയായ ഡോ. മേരി ജേക്കബ് കൂത്താട്ടുകുളം. മക്കൾ: ജെയ്സൺ ജേക്കബ് (നിപ്പോൺ ടയോട്ട ,എറണാകുളം), ഡോ. ജാസ്മിൻ ജേക്കബ് (ജനറൽ ആശുപത്രി, കൊല്ലം). മരുമക്കൾ: ലിന്റ ജെയ്സൺ, അലൻ മെൻഡസ്. സഹോദരങ്ങൾ: ജോർജ് ഐസക്, പരേതനായ ജോണി ഐസക്, ആദായി ഐസക്, തോമസ് ഐസക്, രാജു ഐസക് , ഏലിയാസ് ഐസക് (എല്ലാവരും യു.എസ്.എ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് മഞ്ചിക്കല്ല് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.