കൂത്തുപറമ്പ്: പാട്യം കോങ്ങാറ്റ കൃഷ്ണപ്പിള്ള വായനശാലക്ക് സമീപം അനുഗ്രഹയിൽ റിട്ട. കെ.എസ്.ആർ.ടി.സി. ഡ്രൈവർ തിരുവോത്ത് ദയാനന്ദൻ (61) നിര്യാതനായി. പരേതനായ തിരുവോത്ത് ദാമോദരന്റെയും പാഞ്ചുവിന്റെയും മകനാണ്. ഭാര്യ: റീത്ത (ഹെൽത്ത് സെൻറർ, ചെറുവാഞ്ചേരി). മക്കൾ: റഷിന (മൗവ്വേരി), ആഘോഷ്. മരുമക്കൾ: രാജീവൻ (സി.പി.എം. കോട്ടയം നോർത്ത് ലോക്കൽ കമ്മിറ്റി അംഗം, കോട്ടയം സർവിസ് സഹകരണ ബാങ്ക് ജീവനക്കാരൻ), ദിവ്യ. സഹോദരൻ: അഡ്വ. ടി.പി. ധനഞ്ജയൻ. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.