ഇരിട്ടി: കച്ചേരിക്കടവിലെ പരേതനായ സൈമൺ മണിക്കൊമ്പേലിന്റെ ഭാര്യ റോസക്കുട്ടി (96) നിര്യാതയായി. കിളിയന്തറ മടുക്കക്കുഴി കുടുംബാംഗമാണ്. മക്കൾ: സെലിൻ, ടോമി സൈമൺ (റിട്ട. പ്രഥമാധ്യാപകൻ, കുന്നോത്ത് യു.പി സ്കൂൾ), ലിസി, ജോസ് സൈമൺ (റിട്ട. പ്രഥമാധ്യാപകൻ, കോളിത്തട്ട് എൽ.പി സ്കൂൾ), സണ്ണി സൈമൺ (റിട്ട. എച്ച്. എസ്.എ ആംഗ്ലോ ഇന്ത്യൻ എച്ച്.എസ്.എസ് , കണ്ണൂർ), എഫ്രേം, ലീമ, ബ്രിട്ടോ, ബിന്ദു. മരുമക്കൾ: കെ.എം. മേരിക്കുട്ടി (റിട്ട. പ്രഥമാധ്യാപിക, കച്ചേരിക്കടവ് യു.പി.എസ്), തോമസ് ഇല്ലിക്ക കിഴക്കേൽ (റിട്ട. പ്രഥമാധ്യാപകൻ, കിളിയന്തറ), ഫിലോ തെക്കേൽ (വെള്ളർവള്ളി), മോളി തടത്തിൽ (മരുതോങ്കര), ബിൻസി പുളിക്കക്കുന്നേൽ, പോൾ മഞ്ചപ്പള്ളി (പൊട്ടൻപ്ലാവ്), ബേബി കലവനാൽ (പാലാവയൽ), ബെന്നി വയലിങ്കൽ (കുന്നോത്ത്), പരേതനായ ജോർജ് തെക്കേമുറി (ഉളിക്കൽ). സംസ്കാരം ബുധനാഴ്ച മൂന്ന് മണിക്ക് കച്ചേരിക്കടവ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.