തിരൂർക്കാട്: തിരൂർക്കാട് അൽ മദ്റസത്തുൽ ഇലാഹിയ മുൻ അധ്യാപകൻ പാറമ്മൽ അരങ്ങത്ത് ഹംസ (72) നിര്യാതനായി. ഇലാഹിയ കോളജ്, ഖാസിം ദർവേഷ് മസ്ജിദ് എന്നിവയുടെ പരിപാലനത്തിൽ നിരന്തര പങ്കുവഹിച്ചിരുന്ന ഹംസ പള്ളി മുഅദ്ദീനായും ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു.പരേതരായ അരങ്ങത്ത് ഉണ്ണീൻ-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: കൈതക്കോട്തൊടി ബീവി. മക്കൾ: നൂറുദ്ദീൻ (സൗദി), റഷീദ് എന്ന ബാപ്പു, റഹ്മത്തുല്ല, സൈനബ, ഫാത്തിമ സുഹ്റ. മരുമക്കൾ: സക്കീന, നസീറ, സൈബുന്നീസ, ഉണ്ണീൻ കുട്ടി (വലമ്പൂർ), അബൂബക്കർ സിദ്ദീഖ് (കൂട്ടിൽ). സഹോദരങ്ങൾ: അബ്ദുൽ അസീസ്, ഫാത്തിമക്കുട്ടി എന്ന മാളു, ആയിഷ, ഖദീജ, മൈമൂന, പരേതരായ ആസിയ, കുഞ്ഞാമിന.