കൊടുവായൂർ: പെട്രോളൊഴിച്ച് തീകൊളുത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തേങ്കുറുശ്ശി മാനാംകുളമ്പ് കൊളക്കപ്പാടം വീട്ടിൽ വേലായുധന്റെ മകൻ രമേശാണ് (36) തൃശൂർ മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരിച്ചത്. ഏപ്രിൽ ഏഴിന് രാത്രി 8.30നാണ് കൊടുവായൂർ എത്തനൂർ കല്ലങ്കാട്ടിലെ ഭാര്യവീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ചത്. കുപ്പിയിൽ കൊണ്ടുവന്ന പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്താനുള്ള ശ്രമം ആദ്യം ഭാര്യ ഷീബ വെള്ളമൊഴിച്ച് തടഞ്ഞിരുന്നു. വീണ്ടും കൂടുതൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഭാര്യ പിണങ്ങിപ്പോയതിലുള്ള മനോവിഷമം കാരണമാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു. കമലം ആണ് മാതാവ്. മകൾ: അനന്യ. സഹോദരങ്ങൾ: സുരേഷ്, ശാന്തകുമാരി, സുലോചന.