ഇരിങ്ങാലക്കുട: ബോയ്സ് സ്കൂള്‍ വരാന്തയില്‍ മധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് നെറ്റിയില്‍ മുറിവേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഉത്സവ പറമ്പുകളിലും മറ്റും കളിപ്പാട്ടം വില്ക്കുന്നയാളാണെന്നാണ് പൊലീസ് നിഗമനം. മൂന്നു മാസം മുമ്പാണ് ഇരിങ്ങാലക്കുട ടൗണില്‍ ഇയാളെ കണ്ടു തുടങ്ങിയത്. അതിന് മുമ്പ് തൃശൂര്‍ മെഡിക്കല്‍ കോളജ് പരിസരത്ത് കണ്ടവരുണ്ട്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.