കുളത്തൂർ: ചേരാട്ടിൽ ടി.വി. ഗംഗാധരൻ (83) നിര്യാതനായി. കുളത്തൂർ വാലുപാറ കുടുംബാംഗമാണ്. സി.പി.എം വായ്പൂര് ലോക്കൽ കമ്മിറ്റി സെക്രട്ടറി, കുളത്തൂർ ബ്രാഞ്ച് സെക്രട്ടറി, സി.ഐ.ടി.യു, കെ.എസ്.കെ.ടി.യു കർഷക സംഘം എന്നിവയുടെ ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സരോജിനി. മക്കൾ: ഗീത (ചങ്ങനാശ്ശേരി), രമേശ് (സൗദി), പ്രീത (മല്ലപ്പള്ളി), സിന്ധു (മീനടം), രാജേഷ് (കുളത്തൂർ). മരുമക്കൾ: പ്രസന്നൻ, കെ.കെ. രാജു, ജയപ്രകാശ്, ജയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.