വെള്ളിമാട് കുന്ന്: വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെള്ളിമാട്കുന്ന് പുഞ്ചന്റക്കരെ താമസിക്കുന്ന ആതിര (12) നിര്യാതയായി. മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു. മാർച്ച് ഒമ്പതിന് ആതിരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. നാട്ടുകാർ ചേർന്ന് ചികിത്സാ സഹായ നിധി രൂപവത്കരിച്ചിരുന്നു. പിതാവ്: മേഘനാഥൻ. മാതാവ്: ഷൈലജ, സഹോദരി: പൂർണിമ. മൃതദേഹം വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ ഒമ്പതു വരെ ജെ.ഡി.ടി പോളിടെക്നിക്കിൽ പൊതുദർശനത്തിന് വെക്കും.