ആലുവ: ദേശീയപാതയിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. എടയപ്പുറം വലിയപറമ്പിൽ പരേതനായ പരീതിന്റെ മകൻ അബ്ദുൽ കരീമാണ് (71) മരിച്ചത്. ബുധനാഴ്ച രാവിലെ 10.40ഓടെ തോട്ടക്കാട്ടുകര ഭാഗത്താണ് അപകടം. സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും 12ഓടെ മരിച്ചു. ഭാര്യ: സബിയ. മക്കൾ: ഷമീർ, നസീർ, സബീന. മരുമക്കൾ: ഫൈസൽ, ഹസീന, തസ്നി. ഓൺലൈൻ രജിസ്ട്രേഷനിലെ തകരാർ മൂലം ഏറെ വൈകിയാണ് പോസ്റ്റ്മോർട്ടത്തിനായി രജിസ്റ്റർ ചെയ്യാനായത്. ഇതുമൂലം ബുധനാഴ്ച പോസ്റ്റ്മോർട്ടം നടന്നില്ല.