ചാലക്കുടി: വീടിനടുത്ത പാറമടയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പിള്ളി കുഴിമഠത്തിൽ പരേതനായ സുബ്രന്റെ മകൻ സുജിത്ത് (23) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് കാണാതായത്. പാറമടക്ക് സമീപം മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. ഇവിടെ വന്നിരുന്ന് ഫോണിൽ സംസാരിക്കുക പതിവായിരുന്നു. അഗ്നിരക്ഷ സേന ബുധനാഴ്ച രാത്രി വരെ പാറമടയിൽ തിരഞ്ഞെങ്കിലും കണ്ടെത്തിയിരുന്നില്ല. വ്യാഴാഴ്ച ഉച്ചയോടെയാണ് മൃതദേഹം പൊന്തിയത്. സി.പി.എം കാഞ്ഞിരപ്പിള്ളി ബ്രാഞ്ച് അംഗവും ഡിവൈ.എഫ്.ഐ യൂനിറ്റ് ജോ. സെക്രട്ടറിയുമാണ്. നാടൻപാട്ട് കലാകാരനാണ്. മാതാവ്: മണി. സഹോദരൻ: സുജിൽ.