തിരൂർ: തിരൂർ ക്ഷീരോൽപാദക സംഘം സെക്രട്ടറിയും പാറക്കൽ പരേതനായ അച്യുതൻ നായരുടെ മകനുമായ മോഹനൻ (63) നിര്യാതനായി. തിരൂർ രേവതി വേല ആഘോഷകമ്മിറ്റി ഓഡിറ്ററും എൻ.എസ്.എസ് കരയോഗം ട്രഷററുമായിരുന്നു. മാതാവ്: ഭാർഗവിയമ്മ. ഭാര്യ: സുമതി. മക്കൾ: സുധീഷ് (ബിസ്മി തൃശൂർ), സജീഷ് (ടൈം മെക്സ് ശോഭാ സിറ്റി പുഴക്കൽ). മരുമകൾ: നിത.