താമരശ്ശേരി: പുതുപ്പാടി മൈലള്ളംപാറ ആക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ (91) നിര്യാതയായി. ഏറ്റുമാനൂർ ഉള്ളാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജോസ് കുപ്പായക്കോട്, വത്സ കൊട്ടിയൂർ, കുഞ്ഞുമോൻ, ബേബി (റിട്ട. ഹെഡ് മാസ്റ്റർ, താമരശ്ശേരി), രാജു, ലാലി മംഗലാപുരം, സജി, ഏലിക്കുട്ടി (ഹെഡ് നഴ്സ് മെഡിക്കൽ കോളജ്, കോഴിക്കോട്), ത്രേസ്യാമ്മ (ഹെഡ് നഴ്സ്, മെഡിക്കൽ കോളജ്, കാസർകോട്). മരുമക്കൾ: മേരി പുന്നോലിൽ വെള്ളമുണ്ട, പരേതനായ ജോസഫ് ഓളാട്ടുപുറം കൊട്ടിയൂർ, മറിയാമ്മ ചൂരപൊയ്കയിൽ കോടഞ്ചേരി, വത്സ തെള്ളിക്കാല ആലക്കോട്, ഷീല ഓലിമാട്ടേൽ കോടഞ്ചേരി, ബേബി തൊട്ടുമണ്ണിൽ മംഗലാപുരം, മിനി വടക്കേൽ തലയാട്, മനോജ് ചീരാംകുഴിയിൽ ഈങ്ങാപ്പുഴ, ബിനോയി തുരുത്തിയിൽ മഞ്ഞുവയൽ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്കു ശേഷം മൂന്നിന് മൈലള്ളംപാറ സെന്റ് തോമസ് പള്ളിയിൽ.