പേരാമ്പ്ര: ദീർഘകാലം പാണ്ടിക്കോട് ജുമാമസ്ജിദ് പ്രസിഡന്റും പരപ്പുർ മസ്ജിദുത്തഖ്വാ പ്രസിഡന്റും സാമൂഹ്യ ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിധ്യവുമായിരുന്ന മരുതേരിയിലെ പരപ്പുർ കുഞ്ഞമ്മദ് ഹാജി (72) നിര്യാതനായി. ഭാര്യ: സൈനബ ഹജ്ജുമ്മ. മക്കൾ: ഫൗസിയ, ഹസീന, സിറാജ് (ഖത്തർ ആഭ്യന്തര മന്ത്രാലയം). മരുമക്കൾ: മജീദ് (വൃന്ദാവനം എ.യു.പി സ്കൂൾ), സക്കീർ ഹുസൈൻ (മാനേജർ, ബയോ ലാബ് കൊടുവള്ളി), ഷാബില (ശാന്തിനഗർ).