പട്ടാമ്പി: വിളത്തൂര്‍ പനങ്ങാട്ടുതൊടി പ്രഫ. മൊയ്തീന്‍കുട്ടി (74) നിര്യാതനായി. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്, വിമൻസ് കോളജ്, പട്ടാമ്പി ഗവ. സംസ്കൃത കോളജ്, ചിറ്റൂര്‍ ഗവ. കോളജ്, പെരിന്തല്‍മണ്ണ ഗവ. പി.ടി.എം കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. ഏറെക്കാലം പെരിന്തല്‍ണ്ണ പി.ടി.എം കോളജ് പ്രിന്‍സിപ്പലിന്റെ ചുമതലയും വഹിച്ചു. കാലിക്കറ്റ്, കൊച്ചി, കേരള സര്‍വകലാശാലകളിലെ അറബിക് ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെംബറായും നാഷനല്‍ സർവിസ് സ്കീം പ്രോഗ്രാം ഓഫിസറായും ഏറെക്കാലം പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ സജീവസാന്നിധ്യമായിരുന്നു. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.ടി. മുഹമ്മദ്കുട്ടി ഹാജിയുടെ മകള്‍ ഖദീജയാണ് ഭാര്യ. മക്കള്‍: ഷബി യൂസുഫ്, ഷെഫി യൂസുഫ് (ഇരുവരും ദുബൈ), വൈ.എം. ഷീബ (അധ്യാപിക, പി.ടി.എം. വൈ.എച്ച്എസ്.എസ് എടപ്പലം). മരുമക്കള്‍: ഇസ്മായില്‍ മുഹമ്മദ്, നഫീസത്തുല്‍ മിസ്രിയ്യ, ഇസ്മത്തുന്നിസ. സഹോദരങ്ങള്‍: അബൂബക്കര്‍, കുഞ്ഞിമുഹമ്മദ്, അന്‍വര്‍സാദത്ത്, ഖദീജ, ഫാത്തിമക്കുട്ടി, സൈനബ, പരേതനായ ഇബ്രാഹിം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വിളത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.