മംഗലംഡാം: ഫെഡറൽ ബാങ്ക് മാനേജറായിരുന്ന കാടൻകാവിൽ പരേതനായ എം.എം. മാത്യുവിന്റെ ഭാര്യ ലീലമ്മ മാത്യു (86) വടക്കഞ്ചേരിയിലെ മകൻ തോമസ് മാത്യുവിന്റെ വസതിയിൽ നിര്യാതയായി. പാലാ കാപ്പിൽ കുടുംബാംഗമാണ്. മക്കൾ: മാത്യുച്ചൻ മാത്യു (ബിസിനസ് മംഗലംഡാം), ജോജൻ മാത്യു എറണാകുളം (റിട്ട. ഫെഡറൽ ബാങ്ക് സീനിയർ മാനേജർ), ജോൺ മാത്യു പട്ടിക്കാട് (റിട്ട. ചീഫ് മാനേജർ എസ്.ബി.ഐ), സിസ്റ്റർ റോസ്മോൾ (സെർവന്റ്സ് ഓഫ് മേരി, ഐവറികോസ്റ്റ്), ഫാ. ജെയിംസ് കാടൻകാവിൽ എസ്.ഡി.ബി (റെക്ടർ ക്രിസ്തു ജ്യോതി കോളജ് ബംഗളൂരു), തോമസ് മാത്യു (മാനേജർ, മദർ തെരേസ യു.പി സ്കൂൾ വടക്കഞ്ചേരി), സിനി ടെജു (എഫ്.എൻ.പി, ടെക്സസ്). മരുമക്കൾ: ആൻസിലി മാത്യു (മുത്തോലപുരം ഉറവുങ്കചാലിൽ, റിട്ട. അധ്യാപിക, ലൂർദ് മാതാ എച്ച്.എസ്.എസ് മംഗലംഡാം), എൽസി ജോജൻ (മേടക്കൽ വെള്ളാനിക്കോട്), ഷൈജമ്മ ജോൺ (കൂവേലി കളപ്പുരക്കൽ കദളിക്കാട്), സോളി തോമസ് (കാവലം മാമ്പറമ്പിൽ, അധ്യാപിക, എം.എൻ.കെ.എം.എച്ച്.എസ്.എസ് ചിറ്റിലഞ്ചേരി), ടെജു തോമസ് (നിരവത്ത് മണിമല, യു.എസ് പോസ്റ്റൽ സർവിസ്, ടെക്സസ്). സംസ്കാരം 18ന് ഉച്ചകഴിഞ്ഞ് 2.30ന് മംഗലംഡാം സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.