പത്തനംതിട്ട: എസ്.ഡി.എ സ്കൂള്‍ ട്രഷറര്‍ ജോണ്‍ എം സഖറിയ (62) നിര്യാതനായി. കൊട്ടാരക്കര പകലോമറ്റം മറുദായത്ത് കുടുംബാംഗമാണ്. അഡ്വന്റിസ്റ്റ് സഭയുടെ കേരള യൂനിയന്‍ ട്രഷററും സഭാസ്കൂളുകളുടെ ഓഡിറ്ററും ആയിരുന്നു. ഭാര്യ: പത്തനംതിട്ട തുണ്ടിയില്‍ ലീലാമ്മ. മക്കള്‍: ഡോ. ലിജോ ജോണ്‍ തരകന്, ലീജാ ജോണ്‍ തരകന്. മരുമക്കള്‍: സുബി മറിയം ബാബു, സബിന്‍ ശാമുവേല്‍. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പത്തനംതിട്ട എസ്.ഡി.എ ദേവാലയത്തില്‍.