നെയ്യശ്ശേരി: തോട്ടത്തിമ്യാലിൽ ടി.എ. ജോസഫ് (പാപ്പൂട്ടി -75) നിര്യാതനായി. ഭാര്യ: വണ്ണപ്പുറം മേച്ചേരിൽ കുടുംബാംഗം ഏലിക്കുട്ടി. മക്കൾ: സിജി, സിജോ, സിനോ (എല്ലാവരും യു.എസ്.എ). മരുമക്കൾ: ഷാജി മാത്യു ഇളശ്ശേരിൽ, ലിജ സിജോ റാത്തപ്പിള്ളിൽ, ജീന സിനോ പാറത്തട്ടേൽ (എല്ലാവരും യു.എസ്.എ). സംസ്കാരം ചൊവ്വാഴ്ച 11ന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.