മണിമല: സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് പൊന്‍കുന്നം അരവിന്ദ ആശുപത്രിയിലെ നഴ്സും കരിമ്പനക്കുളം പല്ലിപ്പുഴ വീട്ടില്‍ രാജീവിന്റെ ഭാര്യയുമായ ചിത്തിര (33) മരിച്ചു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ മണിമല-റാന്നി റോഡില്‍ കരിമ്പനക്കുളത്ത് വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. ആശുപത്രിയില്‍നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മറ്റൊരു യുവതിയോടൊപ്പം വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. മണിമല സ്വദേശിയായ വിദ്യാര്‍ഥി ഓടിച്ച ബൈക്കുമായാണ് കൂട്ടിയിടിച്ചത്. വിദ്യാര്‍ഥിയും സ്കൂട്ടര്‍ ഓടിച്ചിരുന്ന യുവതിയും പരിക്കേറ്റ് ചികിത്സയിലാണ്. മണിമല പൊലീസ് കേസെടുത്തു. ചിത്തിരയുടെ സംസ്കാരം നടത്തി. മകള്‍: നിവേദിത.