കറുകച്ചാല്‍: ബൈക്കിടിച്ചു പരിക്കേറ്റ് ചികിത്സയിലിരുന്ന ലോട്ടറി തൊഴിലാളി ചമ്പക്കര സ്വദേശി കോട്ടയ്ക്കകത്ത് പ്രസന്നന് (41) മരിച്ചു. കഴിഞ്ഞ ദിവസം വാഴൂര്‍ റോഡില്‍ മാന്തുരുത്തി കവലക്ക് സമീപം ലോട്ടറി വിൽക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് പ്രസന്നനെ ഇടിച്ചിട്ടു. തലക്ക് ഗുരുതര പരിക്കേറ്റ പ്രസന്നന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയവെ വെള്ളിയാഴ്ച വൈകീട്ട് മരണം സംഭവിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഇടുക്കി പൊന്നാമല പ്ലാക്കല്‍ കുടുംബാംഗം രഞ്ചു. മക്കള്‍: അഞ്ജന, അനാമിക.