പുറത്തൂർ: എൻ.ഒ.സി പടിയിലെ പഴയകാല വ്യാപാരിയും ജമാഅത്തെ ഇസ്ലാമിയുടെ മുൻ ഏരിയ പ്രസിഡന്റും കുറുമ്പടി ഇസ്ലാമിക് കൾചറൽ സൊസൈറ്റി സ്ഥാപകരിൽ ഒരാളുമായ തയാട്ടിൽ അബ്ദുറഹ്മാൻ (87) നിര്യാതനായി. ഭാര്യ: സുലൈഖ (രാങ്ങാട്ടൂർ). മക്കൾ: ഫാത്തിമ (പെരുന്തിരുത്തി), മുഹമ്മദ് അലി, അബ്ദുറസാഖ്, അബ്ദുൽ കബീർ, ഫൈസൽ (നാലുപേരും മസ്കത്), ഷാജഹാൻ, സാബിറ (കോട്ടക്കൽ). മരുമക്കൾ: സമീറ, സുഹറ, ഷാഹിദ, നാജിയ സനീബ്, ബഷീർ അഹ്മദ്, പരേതനായ സൈതുട്ടി. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് മുട്ടനൂർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.