വേങ്ങര: എ.ആർ. നഗറിലെ സ്വാതന്ത്ര്യസമര സേനാനി പരേതനായ വി.എ. ആസാദിന്റെ മകനും കോൺഗ്രസ് നേതാവുമായ വി.എ. മുഹ്യുദ്ദീൻ ഹാജി (73) നിര്യാതനായി. മുൻ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. മക്കൾ: സൗദാബി, ആരിഫാബി, അഹമ്മദ് കബീർ, ആസ്യാ ബീവി, അഹമ്മദ് സഫ്വാൻ, സൈഫുദ്ദീൻ അഹമ്മദ് ആസാദ്. മരുമക്കൾ: അബ്ദുൽകരീം ചെമ്പൻ (വലിയോറ), അബ്ദുറഹീം ചെറ്റാലി (കക്കാട്), സജ്ന മാണിത്തൊടിക (വേങ്ങര), അബ്ദുൽ മജീദ് (ബാലുശ്ശേരി), അഞ്ജല സമാൻ ചെമ്പൻ (പുകയൂർ). ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് ചെണ്ടപ്പുറായ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.