കൊല്ലം: മുൻ എം.എൽ.എ പരേതനായ എ.കെ. ഭാസ്കറിന്റെയും പരേതയായ ഡോ. കമലാ ഭാസ്കറിന്റെയും മകൻ മാടൻനട ആദിത്യനഗർ 168 കമലദളത്തിൽ സുരേഷ് ഭാസ്കർ (78) നിര്യാതനായി. മുതിർന്ന പത്രപ്രവർത്തകൻ ബി.ആർ.പി. ഭാസ്കർ ജ്യേഷ്ഠ സഹോദരനാണ്. ഭാര്യ: ലീല ഭാസ്കർ (സരള). മകൾ: അനു ഭാസ്കർ. മരുമകൻ: അഭിഷേക്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ.