തൃശൂർ: നിർത്തിയിട്ടിരുന്ന ടിപ്പറിന് പിറകിൽ ബൈക്കിടിച്ച് പൊലീസുകാരൻ മരിച്ചു. രാമവർമപുരത്തെ കേരള പൊലീസ് അക്കാദമിയിലെ ഗാർഡ് പാലക്കാട് ആലത്തൂർ കുനിശേരി പനയംപാറ കോച്ചംവീട്ടിൽ മണികണ്ഠന്റെ മകൻ മനു (26) ആണ് മരിച്ചത്. ഡ്യൂട്ടിക്കായി രാവിലെ വീട്ടിൽനിന്ന് വരുമ്പോൾ മണ്ണുത്തി ചെമ്പുത്രയിലായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കേരള ആംഡ് പൊലീസ് (കെ.എ.പി ഒന്ന്) ഒന്നാം ബറ്റാലിയൻ സേനാംഗമാണ്. അക്കാദമിയിൽ അറ്റാച്ച്ഡ് ഡ്യൂട്ടിയിലായിരുന്നു. മാതാവ്: രമണി. സഹോദരൻ: രാഹുൽ.