എളേറ്റിൽ: പന്നൂര് ഈസ്റ്റ് എ.എം.എല്‍.പി സ്കൂള്‍ (കുറുന്താറ്റില്‍) റിട്ട. പ്രധാനാധ്യാപകന് കുളങ്ങരക്കണ്ടിയില്‍ കുഞ്ഞിമുഹമ്മദ് (77) നിര്യാതനായി. കിഴക്കോത്ത് പുവ്വത്തൊടുക മഹല്ല് ജുമാ മസ്ജിദ് സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ. മക്കള്‍: അബ്ദുൽ മജീദ് (സൗദി), അബ്ദുൽ ജബ്ബാര്‍ (ദുബൈ), ജമീല, റസിയ, ഫൗസിയ. മരുമക്കള്‍: അബ്ദുല്ല കുട്ടി, താഹിറ, സല്വത്ത്, അബ്ദു.