പാവങ്ങാട്: താഴത്തെ പടിക്കൽ പൂരത്തറ പരേതനായ കേളന്റെ മകൻ ചന്തുക്കുട്ടി (68) നിര്യാതനായി. ജനശ്രീ എലത്തൂർ മണ്ഡലം ചെയർമാൻ, കാരന്നൂർ ബാങ്ക് മുൻ ഡയറക്ടർ, എലത്തൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറി, നാലാം വാർഡ് കോൺഗ്രസ് പ്രസിഡന്റ്, പൂരത്തറ റെസിഡൻസ് അസോസിയേഷൻ മുൻ സെക്രട്ടറി, പുത്തൂർ കലാ സാംസ്കാരിക രംഗത്തെ മുൻനിര പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പ്രഭാകരൻ, പരേതനായ ബാബു, പ്രകാശൻ.